ഓർമ്മയിലെ പഴയ വയൽ ചിത്രങ്ങൾ..
*****************************
അതികാലത്ത് മഞ്ഞിൻ്റെ മറപറ്റി വയല്‍വരമ്പുകളിലൂടെ...
അവിടെ പുതിയ നെൽക്കതിരുകളിൽ മഞ്ഞുതുളളികൾ മെനയുന്ന മഴവില്ലുകൾ...
കതിരുകൊത്താനെത്തിയ തത്തകൾ...
ധൃാനിച്ചു നിൽക്കുന്ന കൊറ്റികൾ...
ചെളിയിൽ കാൽവഴുതി ഭയന്നു ചാടിപ്പോയ ഒരു തവള...
വെളളംതേവി ക്ഷീണിച്ചു പോയ ഒരു ചക്രം...
എന്നെ നോക്കിചിരിക്കുന്ന ഒരു കണ്ണേറു കോലം...
കരയിൽ ചാഞ്ഞ് സൂരൃനെ വണങ്ങുന്ന തെങ്ങുകൾ..
അവയിൽ കൂടുകൂട്ടിയ ഒാലാഞ്ഞാലിക്കുരുവികൾ..
നിലത്ത് ആരോ മറന്നിട്ട ഒരു പാളത്തൊപ്പി...
കളപ്പുരയിൽ പുകമറവീണ ഒരു പഴയ റാന്തൽ...
ചെളിപുരണ്ട കാൽകഴുകിയ കൈത്തോടിൽ മാനത്തുകണ്ണികളും പളളത്തികളും...
പെട്ടെന്നു ദേഹമാകെ കുളിർപകർന്ന് കടന്നു പോയ ഒരു തണുത്ത കാറ്റ്..
ഹോ....! അറിയാതെ കണ്ണുകൾ അടച്ചുപോയി...സ്വർഗ്ഗീയ സുഖം...!
(ഷിജു)

ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍... ഇന്നത്തെ കുട്ടികള്‍ക്കു പക്ഷേ ഈ കാഴ്ചകളൊക്കെ അന്യമാവുകയല്ലേ? നന്നായി എഴുതി. അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂവേര്ഡ് വേരിഫിക്കേഷന് ഒഴിവാക്കൂ... കമന്റ് ഇടാന്‍ ബുദ്ധിമുട്ടാകുന്നുണ്ട്.